By sisira.25 01 2021
അതിര്‍ത്തിയിലെ സേനാ പിന്മാറ്റത്തിന് ചൈനയുമായി ധാരണയായെന്ന് ഇന്ത്യൻ കരസേന. ഇന്ത്യ-ചൈന ചര്‍ച്ച ഫലപ്രദമായെന്ന് കേന്ദ്രസേന അറിയിച്ചു. ഒമ്പതാംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചത് ഇന്ന് പുലര്‍ച്ചെയാണ്.
ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറാനാണ് ധാരണ.
സമ്പൂര്‍ണ പിന്മാറ്റമല്ല ഉദ്ദേശിക്കുന്നതെന്നും ഇരു പക്ഷത്തെയും മുന്‍നിര സംഘങ്ങള്‍ അവര്‍ നില്ക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറുക എന്നതാണ് ചര്‍ച്ചയിലെ ധാരണയെന്നുമാണ് കരസേനാ വൃത്തങ്ങൾ അറിയിച്ചത്.