ഇന്ത്യ- ചൈന ഒൻപതാം വട്ട ചർച്ച ഇന്ന്

By Meghina.24 01 2021

imran-azhar

 

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും.

 

9-ാം ഘട്ട ചർച്ചകളാണ് ഇന്ന് ആരംഭിക്കുക .

 

 

സുബാൻസിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഗ്രാമത്തിൽ സാരി ചു നദിയുടെ തീരത്ത് ചൈന നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു.

 

പ്രകോപനപരമായ മറുപടിയാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

 

ഒരു സേനകളും മേഖലയിൽ സംഘർഷം ലഘൂകരിയ്ക്കാനും നിയന്ത്രണരേഖയ്ക്ക് പിന്നിലേയ്ക്ക് പിന്മാറാനും സമ്മതിച്ചിരുന്നു.

 

 

ഇക്കാര്യത്തിലും മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇ വിഷയങ്ങളാകും 9-ാം വട്ട ചർച്ചയിലെ പ്രധാന അജണ്ട.

 

 

മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ച ഇന്ത്യയെ മലയാളിയായ 14 കോർപ്പ്‌സ് കമാണ്ടർ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോൻ നയിക്കും.

 

ഇന്ത്യൻ സംഘത്തിൽ വിദേശകാര്യമന്ത്രാലയ പ്രതിനിധിയും ഉൾപ്പെട്ടിട്ടുണ്ട് .

 

ഇന്ന് നടക്കുന്ന ചർച്ചയുടെ ലക്ഷ്യം ഇരുഭാഗത്തും നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിയ്ക്കലാണ് എന്ന്ചൈനീസ് ലക്ഷ്യമെന്ന്‌ അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനം അവസാനിപ്പിയ്ക്കുന്നതിനും കടന്നു കയറ്റ നീക്കങ്ങൾ ഉപേക്ഷിക്കുന്നതും ആണ് ചർച്ചയുടെ ലക്ഷ്യമെന്ന് ഇന്ത്യ വ്യക്തമാക്കി.

 

നവമ്പർ 6 നായിരുന്നു ഇന്ത്യ -ചൈന സൈനിക തല ചർച്ചയിലെ 8-ാം വട്ട ചർച്ചനടന്നത്.

OTHER SECTIONS