ഇന്ത്യ-ചൈന അതിർത്തി തർക്കം: ആറാം വട്ട കമാൻഡർ തല ചർച്ചയും സമവായത്തിലെത്തിയില്ല

By Sooraj Surendran.22 09 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കം വീണ്ടും രൂക്ഷമാകുന്നു. ആറാം വട്ട കമാൻഡർ തല ചർച്ചയും എങ്ങുമെത്താതെ അവസാനിച്ചു. ഇന്ത്യ മുന്നോട്ട് വെച്ച യാതൊരു നിർദേശങ്ങളും ചൈന അംഗീകരിച്ചില്ല. ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും, സമ്പൂർണ്ണ പിൻമാറ്റം വേണമെന്നുമാണ് ഇന്ത്യ മുന്നോട്ട് വെച്ച നിർദേശങ്ങൾ. ഈ രണ്ട് നിർദേശങ്ങളും ചൈന അംഗീകരിച്ചില്ലെന്നാണ് വിവരം. മൈനസ് മുപ്പത് ഡിഗ്രിവരെ എത്തുന്ന കാലാവസ്ഥയായതിനാൽ സൈനികരെ വിന്യസിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.

 

OTHER SECTIONS