ഇന്ത്യ ചൈന സംയുക്ത സൈനികാഭ്യാത്തിന് ചൊവ്വാഴ്ച്ച തുടക്കം

By അഞ്ജു നവനിപ്പാടത്ത്‌.09 12 2018

imran-azhar


ഇന്ത്യ ചൈന സംയുക്ത സൈനികാഭ്യാസത്തിന് ധാരണ. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത സൈനികാഭ്യാസത്തിന് ചൊവ്വാഴ്ച്ചയാണ് തുടക്കമാവുക. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംയുക്ത സൈനികാഭ്യാസം അരങ്ങേറുക.

 

ഏഴാമത് ഇന്ത്യാ ചൈന സംയുക്തസൈനികാഭ്യാസത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും നൂറു വീതം സെനിക ട്രൂപ്പുകളാണ് പങ്കെടുക്കുക. ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കായിരിക്കും സൈനികാഭ്യാസം മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഡിസംബര്‍ 11 മുതല്‍ 23വരെയാണു പരിശീലനം.

 

2017ല്‍ സിക്കിമിലെ ദോക് ലാമില്‍ സെക്ടറില്‍ 73 ദിവസം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യ ചൈന ബന്ധം വഷളാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ അനൗദ്യോഗിക ഉച്ചകോടിയെ തുടര്‍ന്നാണ് വീണ്ടും സഹകരിക്കാനുള്ള തീരുമാനമുണ്ടായത്.

 

OTHER SECTIONS