ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ; ബംഗ്ലാദേശിന് മൂന്നാം ദിനം കടുപ്പം

By Chithra.16 11 2019

imran-azhar

 

ഇൻഡോർ : ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 343 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യൻ ടീം പടുത്തുയർത്തിയിരിക്കുന്നത്. രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 493 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടാൻ കഴിഞ്ഞിരുന്നു.

 

മായങ്ക് അഗർവാളും അജിൻക്യ രഹാനെയും തകർത്ത് കളിച്ചപ്പോൾ ബംഗ്ലാ ബൗളർമാർ കളി മറന്നുപോയി. കോഹ്‌ലിയുടെ വിക്കറ്റ് നേരത്തെ പോയതൊഴിച്ചാൽ രണ്ടാം ദിനം ഇന്ത്യക്കായിരുന്നു. രവീന്ദ്ര ജഡേജയും അർധസെഞ്ച്വറി കുറിച്ചപ്പോൾ മത്സരം ഇന്ത്യയുടെ വഴിയായി.

 

മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ ശ്രദ്ധിച്ച് കളിക്കുക മാത്രമാണ് ബംഗ്ലാദേശിന്റെ തന്ത്രം.ആദ്യ ഇന്നിങ്സിൽ കേവലം 150 റൺസ് മാത്രമാണ് ബംഗ്ലാദേശിന് നേടാൻ കഴിഞ്ഞുള്ളൂ. ഈ ഒരു ദിവസം മുഴുവൻ ബാറ്റ് ചെയ്യണം എന്നാണ് ബംഗ്ലാദേശിന്റെ മുന്നിലുള്ള ഏറ്റവും വലിയ ചലഞ്ച്. മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ ഇമ്രുൽ കയീസും ഷദ്മാൻ ഇസ്ലാമുമാണ് ക്രീസിൽ.

OTHER SECTIONS