ഐക്യരാഷ്ട്ര സഭയ്ക്ക് സമ്മാനമായി സൗരോർജ്ജ പാർക്ക്; ഉദ്‌ഘാടനം മോഡി നിർവഹിക്കും

By Chithra.20 09 2019

imran-azhar

 

ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യ നിർമിച്ചു നൽകുനൻ സൗരോർജ്ജ പാർക്കിന്റെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും.

 

50 കിലോവാട്ട് സോളാർ പാർക്കിന് 'ഗാന്ധി സോളാർ പാർക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇന്ത്യയുടെ നടപടി എന്ന നിലയ്ക്കാണ് ഈ സൗരോർജ്ജ പാർക്ക് ഇന്ത്യ നൽകുന്നത്.

 

ന്യൂയോർക്കിലെ യുഎൻ കേന്ദ്ര ഓഫീസിന്റെ മേൽക്കൂരയിലാണ് സോളാർ പാനലുകൾ നിരത്തി സൗരോർജ്ജ പാർക്ക് നിർമിക്കുന്നത്. യുഎൻ അംഗരാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാർ പാനലുകളാണ് മേൽക്കൂരയിൽ വെച്ചത്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ 24നാണ് സൗരോർജ്ജ പാർക്കിന്റെ ഉദ്‌ഘാടനം നടക്കുന്നത്.

 OTHER SECTIONS