യു.എസ്-ഇന്ത്യ ഹെലിക്കോപ്റ്റര്‍ ഇടപാടിന് അനുമതി

By Kavitha J.14 Jun, 2018

imran-azhar

ന്യൂഡല്‍ഹി: യു.എസില്‍നിന്ന് ആറ് അപ്പാഷെ (എഎച്ച് 64 ഇ) ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുറച്ച് ഇന്ത്യ. 93 കോടി ഡോളറിനാണ് (6140 കോടി രൂപ) ഹെലിക്കോപ്റ്ററുകള്‍ വാങ്ങുക. ഇന്ത്യയ്ക്കു ഹെലിക്കോപ്റ്ററുകള്‍ വില്‍ക്കാനുള്ള അനുമതി യു.എസ് ഭരണകൂടം നല്‍കി. യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യു.എസിന്റെയും ഇന്ത്യയുടെയും വിദേശ-പ്രതിരോധ മന്ത്രിമാര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോപ്റ്റര്‍ ഇടപാടു ഇരു രാജ്യങ്ങളുടെയും പ്രതിരോധ സഹകരണത്തിനു ബലമേകും. കരസേന-വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്റര്‍ ലഭിക്കുക. ഹെലിക്കോപ്റ്ററില്‍ വേണ്ട ലോങ്‌ബോ മിസൈല്‍, ഫയര്‍ കണ്‍ട്രോള്‍ റഡാര്‍ എന്നിവയും യു.എസില്‍നിന്ന് ഇന്ത്യ വാങ്ങും.


യു.എസ് സേന ഉപയോഗിക്കുന്ന ബോയിങ് നിര്‍മിത അത്യാധുനിക ഹെലിക്കോപ്റ്ററാണ് അപ്പാഷെ എഎച്ച് 64 ഇ ഹെലിക്കോപ്റ്റര്‍. ഇതിന്‌റെ പ്രത്യേകതകള്‍: ശത്രു സാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെന്‍സറുകള്‍, വെടിയുണ്ടകള്‍ പ്രതിരോധിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കവചം എന്നിവയെക്കൂടാതെ ഇവയ്ക്ക് ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താനുള്ള കെല്‍പ്പും പീരങ്കികള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വഹിക്കാനുള്ള കഴിവുമുണ്ട്.

OTHER SECTIONS