റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയാകാന്‍ ട്രംപിന് ക്ഷണം

By Kavitha J.13 Jul, 2018

imran-azhar

ന്യൂഡല്‍ഹി: 2019ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഇന്ത്യ, അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ഇദ്ദേഹം ഇന്ത്യയില്‍ എത്തിയാല്‍ അത് മോദി സര്‍ക്കാരിന്റെ വിദേശ നയങ്ങളുടെ വിജയമായി കണക്കാക്കപ്പെടും. അതേസമയം, വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.