ആഭ്യന്തര ഉൽപാദനം കുറഞ്ഞു; ഗോതമ്പ് കയറ്റുമതിയിൽ നിയമന്ത്രണമേർപ്പെടുത്തി ഇന്ത്യ

By santhisenanhs.14 05 2022

imran-azhar

 

ന്യൂഡൽഹി: ആഭ്യന്തര വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗോതമ്പ് കയറ്റുമതിയിൽ നിന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകിയിട്ടുള്ള കയറ്റുമതിക്ക് മാത്രമാണ് നിലവിൽ അനുമതിയുള്ളൂ എന്ന് കേന്ദ്രം അറിയിച്ചു. വിദേശ രാജ്യങ്ങൾ ആവശ്യപ്പെടുന്ന പക്ഷം കയറ്റുമതി അനുവദിക്കുമെന്നും ഫോറിൻ ട്രെയ്ഡ് ഡയറക്ടർ ജനറൽ അമിത് യാദവ് പറഞ്ഞു.

 

''രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം ദുർബലരായ രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണവും പരിഗണിക്കും'' കേന്ദ്ര സർക്കാർ പറഞ്ഞു.

 

ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉൽപാദകരിൽ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. ചൈനയാണ് ആദ്യ സ്ഥാനത്തുള്ളത്. എന്നാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ കരിങ്കടൽ മേഖലയിൽ നിന്നുള്ള മിക്ക രാജ്യങ്ങളും ഫെബ്രുവരിയിൽ ഗോതമ്പ് കയറ്റുമതി നിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ആഗോള ഉപഭോക്താക്കൾ ഉറ്റ് നോക്കുന്നത് ഇന്ത്യയെയാണ്.

 

മാർച്ചിലുണ്ടായ ഉഷ്ണ തരംഗത്തിൽ വലിയ തോതിൽ ഗോതമ്പ് വിളകൾ നശിച്ചതോടെയാണ് കയറ്റുമതി നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്. ഏപ്രിലുണ്ടായ 7.79 % നാണയപെരുപ്പവും ഇതിന് കാരണമായി.

 

ഇന്ത്യയുടെ ആഭ്യന്തര ഉപഭോക്തൃ മന്ത്രാലയവും ഭക്ഷ്യ വിതരണ മന്ത്രാലയവും ഗോതമ്പ് കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഈ മാസം ആദ്യം റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. '' ഇന്ത്യ ഗോതമ്പ് കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ആഭ്യന്തര ആവശ്യത്തിനായുള്ള ഗോതമ്പ് ശേഖരം ഇന്ത്യയുടെ കൈവശമുണ്ട്'' ഭക്ഷ്യ വിതരണ മന്ത്രായലം സെക്രട്ടറി സുദൻശു പാണ്ഡെ പറഞ്ഞിരുന്നു.

 

ലോകത്തിന്റെ വിശപ്പകറ്റാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ഇന്ത്യ എപ്പോഴും മാനുഷീക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ഗോതമ്പ് ദൗർലബ്യത്തെ ഉദ്ദരിച്ച് നരേന്ദ്ര മോദി ജർമ്മനിയിൽ പറഞ്ഞിരുന്നു.

 

അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ഉൽപാദനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 111.3 ടൺ ഉൽപാദനം പ്രതീക്ഷിച്ച ഫെബ്രുവരിയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് 105 ടണ്ണായി കുറഞ്ഞിരുന്നു. അതേസമയം ഉള്ളി വിത്തുകളുടെയും കയറ്റുമതിയിലും കേന്ദ്രം നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

OTHER SECTIONS