24 മണിക്കൂറിനിടെ 6977 കോവിഡ് പോസിറ്റീവ് കേസുകൾ; ആശങ്കയിൽ രാജ്യം

By Sooraj Surendran.25 05 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഗണ്യമായി വർധിക്കുന്നു. 24 മണിക്കൂറിനിടെ 6977 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1,38,845 കടന്നു. 57,721 പേർ പൂർണ രോഗമുക്തി നേടിയപ്പോൾ 4,021 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്ത് ഏറ്റവുമധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് 50,000ലധികം പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിതർ. ഇന്ന് മാത്രം 60 പേർ രോഗബാധയെ തുടർന്ന് മരിച്ചു. 1186 പേർ ഇന്ന് രോഗമുക്തി നേടി. തമിഴ്നാട് 17082, ഗുജറാത്ത് 13,664, ഡൽഹി 12,910 എന്നിവിടങ്ങളാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിൽ 103, ഗുജറാത്ത് 829, ഡൽഹി 231 എന്നിങ്ങനെയാണ് കോവിഡ് മരണനിരക്കുകൾ. കേരളത്തിൽ ഇന്ന് 49 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

 

OTHER SECTIONS