ചെറുത്തുനിൽപ്പിനൊടുവിൽ ഇന്ത്യ വീണു; ഇംഗ്ലണ്ടിന് 118 റൺസിന്റെ വിജയം

By Sooraj S.11 Sep, 2018

imran-azhar

 

 

ലണ്ടൻ: ഇന്ത്യയും ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിരമിക്കൽ ടെസ്റ്റിൽ ജയത്തോടെ കുക്ക് രാജകീയകമായി പടിയിറങ്ങി. വിരമിക്കൽ ടെസ്റ്റിൽ 147 റൺസാണ് കുക്ക് നേടിയത്. 464 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മധ്യനിരയുടെ തകർച്ച തിരിച്ചടിയായി. 1 റൺസുമായി ധവാനും,റൺസൊന്നുമെടുക്കാതെ പുജാരയും,ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായായി. 149 റൺസോടെ ലോകേഷ് രാഹുലും,അരങ്ങേറ്റ മത്സരത്തിൽ 114 റൺസെടുത്ത ഋഷഭ് പന്തും ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചെങ്കിലും ജയിക്കാൻ ഇന്ത്യക്ക് ആയില്ല. രാഹുലിനെയും പന്തിനേയും മാറ്റി നിർത്തിയാൽ ഇന്ത്യൻ താരങ്ങയുടെ ഭാഗത്ത് നിന്നും മോശം പ്രകടനമാണ് ഉണ്ടായത്. ഇംഗ്ലണ്ടിന് വേണ്ടി ആൻഡേഴ്‌സൺ 3 വിക്കറ്റും,സാം ഖുറാൻ 2 വിക്കറ്റും,റാഷിദ് 2 വിക്കറ്റും,ബ്രോഡ്,മൊയീൻ അലി,സ്റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

OTHER SECTIONS