ഇന്ത്യയുടെ സൈനിക സന്നാഹം പിൻവലിക്കണമെന്ന് മാലിദ്വീപ്

By Sooraj S.11 Aug, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയുടെ സൈനിക സന്നാഹം പിൻവലിക്കണമെന്ന് മാലിദ്വീപ് ആവശ്യപ്പെട്ടു. മാലിദ്വീപ് പ്രസിഡന്റായ പ്രസിഡന്റ് അബ്ദുല്ല യമീൻ ആണ് ഇന്ത്യയോട് ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചത്. മാത്രമല്ല മാലിദ്വീപ് സർക്കാർ ചൈനയോട് വിധേയത്വം പുലർത്തുന്നവരാണെന്നും ആക്ഷേപമുണ്ട്. ജൂൺ മാസത്തിലാണ് മാലിദ്വീപിൽ സൈനികരെ നിർത്തുന്നതുമായി ബന്ധപ്പെട്ട കരാർ തീരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയോട് മാലിദ്വീപ് ഹെലികോപ്റ്ററും സൈനികരും ഉൾപ്പെടുന്ന സന്നാഹങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ടത്. പതിനാറു രാജ്യങ്ങൾ പങ്കെടുക്കുന്ന എട്ടു ദിവസത്തെ സംയുക്ത നാവികസേനാ അഭ്യാസങ്ങളിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിക്കുകയും ചെയ്തിരുന്നു. മാലിദ്വീപിന് സാമ്പത്തിക സഹായങ്ങൾ നൽകി വന്നിരുന്നത്. എന്നാൽ നിലവിൽ ഇന്ത്യയുമായി നല്ല ബന്ധമല്ല മാലിദ്വീപിന് ഉള്ളത്. എന്നാൽ മാലിദ്വീപും ചൈനയുമായുള്ള ബന്ധം ഇന്ത്യ ആശങ്കയോടെയാണ് നോക്കി കാണുന്നത്.