'ഓപ്പറേഷന്‍ സണ്‍റൈസ്'; തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ സംയുക്ത നീക്കവുമായി ഇന്ത്യയും മ്യാന്‍മറും

By mathew.16 06 2019

imran-azhar


ന്യൂഡല്‍ഹി: അതിര്‍ത്തി സംസ്ഥാനങ്ങളിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ സംയുക്ത സൈനിക നീക്കവുമായി ഇന്ത്യയും മ്യാന്‍മറും. 'ഓപ്പറേഷന്‍ സണ്‍റൈസ്' എന്ന് പേരിട്ട സൈനിക നടപടികളിലൂടെയാണ് ഭീകര ക്യാമ്പുകള്‍ തകര്‍ത്തത്. നിരവധി തീവ്രവാദ സംഘടനകള്‍ സജീവമായിട്ടുള്ള മണിപ്പുര്‍, നാഗാലാന്‍ഡ്, അസ്സം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുള്ള ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്.

തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇരു രാജ്യങ്ങളും സംയുക്തമായി നേരത്തെയും സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ എഴുപതിലധികം തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ഇവരുടെ നിരവധി ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങളുടെയും മേഖലയിലെ പ്രത്യേക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലായിന്നു നീക്കം.

കംതാപുര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, (കെഎല്‍ഒ), എന്‍.എസ്.സി.എന്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസ്സം, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാന്‍ഡ് (എന്‍ഡിഎഫ്ബി) എന്നിവരുടെ ഭീകര ക്യാമ്പുകളാണ് തകര്‍ത്തത്. അമ്പതോളം ഭീകര ക്യാമ്പുകള്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. സൈന്യത്തോടൊപ്പം അസ്സം റൈഫിള്‍സും സൈനിക നടപടിയില്‍ പങ്കെടുത്തു.

OTHER SECTIONS