രാജ്യത്ത് 30,570 പുതിയ കോവിഡ് കേസുകൾ; 38,303 പേർ രോഗമുക്തരായി

By Vidyalekshmi.16 09 2021

imran-azhar

 

ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.431 മരണങ്ങളും സ്ഥിരീകരിച്ചു. 38,303 പേർ രോഗമുക്തരായി. നിലവിൽ 3,42,923 പേരാണ് ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 


രാജ്യത്ത് ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,33,47,325 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,60,474 ആണ്. ഇതുവരെ 4,43,928 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ 76,57,17,137 പേർക്കാണ് വാക്സീൻ നൽകിയത്.

 

OTHER SECTIONS