ഇന്ത്യ-റഷ്യ ആയുധ കരാർ; സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ചു

By vidya.06 12 2021

imran-azhar

 

ന്യൂഡൽഹി: സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ചു. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി യിലെ അമേഠിയിൽ നിർമ്മിക്കാൻ ഇന്ത്യയും റഷ്യയും ധാരണയായി.പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കരാറെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായിയാണ് കരാർ.5200 കോടി രൂപയുടെ നിർണ്ണായക കരാറിൽ ഒപ്പുവച്ചത് ഇന്ത്യ -റഷ്യ പ്രതിരോധ മന്ത്രിമാരാണ്.


ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

 

അതേസമയം കഴിഞ്ഞ ദിവസമാണ് എ.കെ-203 തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ അനുമതി കേന്ദ്രസർക്കാർ നൽകിയത്. അഞ്ച് ലക്ഷം എ.കെ-203 തോക്കുകൾ നിർമ്മിക്കാനുളള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയത്.

OTHER SECTIONS