തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു; 25 ഓവറില്‍ 66/5

By mathew.06 10 2019

imran-azhar

 

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെട്ടിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 323 റണ്‍സുമായി ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ധശതകം തികച്ച പൂജാര (81) യുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സമാന്‍മാര്‍. വിരാട് കോഹ്‌ലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്‌കോര്‍: ഇന്ത്യ-502/7 ഡിക്ലയേര്‍ഡ്, 323/4 ഡിക്ലയേര്‍ഡ്. ദക്ഷിണാഫ്രിക്ക-431

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ 25 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്.

 

OTHER SECTIONS