ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര; ഇന്ത്യക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

By Chithra.19 10 2019

imran-azhar

 

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ടോസ് ലഭിച്ചു. ടോസ് ലഭിച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

ബാറ്റിംഗ് തെരഞ്ഞെടുത്ത് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റും നഷ്ടമായി. 19 ബോളിൽ നിന്ന് 10 റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കഗീസോ റബാഡയ്ക്കാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളിലും മികച്ച ഫോമിൽ നിന്നിരുന്ന മായങ്കിനെ നഷ്ടപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 22 പന്തിൽ നിന്ന് 2 റൺസെടുത്ത രോഹിത് ശർമയും റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.

OTHER SECTIONS