ചരിത്രനേട്ടം; ഇന്ത്യ വാക്‌സിനേഷന്‍റെ നൂറ് കോടി ക്ലബില്‍,ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

By Vidya.21 10 2021

imran-azhar

 

 

ന്യുഡല്‍ഹി: ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ചരിത്രം കുറിക്കുകയാണ്.ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കി.

 

 

ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.275 ദിവസങ്ങള്‍ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്.

 

 


18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി.കുത്തിവെപ്പ് എടുക്കണമെന്നും 'ചരിത്രപരമായ' ഈ യാത്രയില്‍ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു.

 

 

OTHER SECTIONS