152 എടുത്ത് റായുഡു, രാഹുൽ, ധോണി എന്നിവർ പുറത്ത്; ഇന്ത്യക്ക് ഇനി 101 റൺസ് കൂടി

By Sarath Surendran.25 09 2018

imran-azhar

 


ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ 253 റൺസ് വിജയലക്ഷ്യവുമായി അഫ്ഗാനിസ്ഥാനെതിരെ ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ വിക്കറ്റാണ് നഷ്ടമായത്. 17 പന്തിൽ എട്ടു റൺസെടുത്ത ധോണിയെ എൽബിയിലൂടെ ജാവേദ് അഹ്മദി പുറത്താക്കി. അതേ സമയം റീപ്ലേയിൽ ഇത് ഔട്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇന്ത്യയ്ക്ക് റിവ്യൂ അവശേഷിച്ചിട്ടില്ലാത്തതിനാൽ ധോണി മടങ്ങി.

 

27 ഓവർ ആകുമ്പോൾ മൂന്നു വിക്കറ്റുകളുടെ നഷ്ടത്തിൽ സ്കോർ 152 ൽ എത്തിയിരിക്കുകയാണ് ഇന്ത്യ. അമ്പാട്ടി റായുഡു 57 റൺസും, ലോകേഷ് രാഹുൽ 60 റൺസും കൂട്ടിച്ചേർത്തിട്ടാണ് ബാറ്റിങ്ങിൽ നിന്നും ഇവർ പുറത്തായത്. ഏഴു വിക്കറ്റ് അവശേഷിക്കെ വിജയത്തിലേക്ക് എത്തിച്ചേരാൻ ഇന്ത്യക്ക് 101 റൺസ് കൂടി എടുക്കേണ്ടതാണ് ഉണ്ട്.

OTHER SECTIONS