ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ന്യൂസീലന്‍ഡ് നിലയുറപ്പിക്കുന്നു; ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ്

By vidya.29 11 2021

imran-azhar

 

കാൺപുര്‍: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്തു.35 റണ്‍സുമായി ടോം ലാഥവും 36 റണ്‍സെടുത്ത് സോമര്‍വില്ലെയും പുറത്താകാതെ നില്‍ക്കുന്നു.

 

ആദ്യ സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.രണ്ടാം ഇന്നിങ്സില്‍ അഞ്ചിന് 51 എന്ന നിലയില്‍ തകര്‍ന്നശേഷം ഇന്ത്യ അദ്ഭുതകരമായി തിരിച്ചുവന്നു.

 

284 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന്റെ ഓപ്പണര്‍ വില്‍ യങ്ങിനെ പുറത്താക്കി ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി.

 

 

OTHER SECTIONS