തകർപ്പൻ സെഞ്ചുറിയുമായി മായങ്ക് (107*), 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ: 208-4 (66.3 Ov) LIVE

By സൂരജ് സുരേന്ദ്രൻ.03 12 2021

imran-azhar

 

 

മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 66.3 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ്.

 

71 പന്തിൽ 7 ഫോറും, 1 സിക്സുമടക്കം 44 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ, റൺസൊന്നും എടുക്കാതെ പുറത്തായ വിരാട് കോലി, ചേതേശ്വർ പൂജാര, 41 പന്തിൽ 18 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്.

 

223 പന്തിൽ 108 റൺസ് നേടിയ മായങ്ക് അഗർവാളും, 52 പന്തിൽ 24 റൺസ് നേടിയ വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ.

 

ബൗളിങ്ങിൽ അജാസ് പട്ടേലാണ് കിവീസിനായി 4 വിക്കറ്റുകളും വീഴ്ത്തിയത്. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്.

 

ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം മുഹമ്മദ് സിറാജ്, ശ്രേയസ്സ് അയ്യര്‍, ജയന്ത് യാദവ് എന്നീ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.

 

ന്യൂസീലന്‍ഡില്‍ നായകന്‍ കെയ്ന്‍ വില്യംസണ് പകരം ഡാരില്‍ മിച്ചല്‍ ടീമിലിടം നേടി. ടോം ലാഥമാണ് ടീമിനെ നയിക്കുക.

 

OTHER SECTIONS