മിന്നും വിജയം; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

By Sarath Surendran.21 10 2018

imran-azhar

 


ഗുവാഹത്തി : വെസ്റ്റ് ഇൻഡീസിനെ മലത്തിയടിച്ച് ഉജ്ജ്വല വിജയം കരസ്ഥമാക്കി ഇന്ത്യ. ഒന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ അനായാസ ജയം. സെഞ്ചുറികൾ നിരത്തി കോഹ്‍ലിയും (140) രോഹിത് ശർമയും (പുറത്താകാതെ 152) മുന്നേറിയത് തികച്ചും ഒരു ആവേശജയം സമ്മാനിച്ചു കൊണ്ടായിരുന്നു. ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിൽ ‍ ഇന്ത്യയ്ക്ക് ഇരട്ട സെഞ്ചുറിയും ലഭിച്ചു.

 


കോഹ്‍ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോൾ രോഹിത് സെഞ്ചുറിയെണ്ണം ഇരുപതിൽ എത്തിച്ചു. സ്കോർബോർഡിൽ പത്തു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (246) തീർത്താണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

 

 

OTHER SECTIONS