വിൻഡീസിനെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് ജയം

By Sooraj Surendran.03 08 2019

imran-azhar

 

 

ലോഡർഹിൽ: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ ടി ട്വൻറിയിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിൻഡീസിനെ 95 റൺസിൽ പ്രതിരോധിക്കുകയായിരുന്നു. ഇന്ത്യക്കായി നവദീപ് സെയ്‌നി 3 വിക്കറ്റുകളും, ഭുവനേശ്വർ കുമാർ 2 വിക്കറ്റുകളും നേടി. 49 റൺസ് നേടിയ പൊള്ളാർഡ് മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 20 റൺസ് നേടിയ നിക്കോളാസ് പൂരാൻ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയും തകർച്ചയുടെ വക്കിലൂടെയാണ് കടന്നുപോയത്. 17.2 ഓവറിലാണ് ഇന്ത്യക്ക് വിജയലക്ഷ്യം മറികടക്കാനായത്. രോഹിത് ശർമ്മ 24 റൺസും, വിരാട് കോലി, മനീഷ് പാണ്ഡെ എന്നിവർ 19 റൺസ് വീതവും നേടി.

OTHER SECTIONS