പകരത്തിന് പകരം: ഇന്ത്യക്ക് ജയം, ഒപ്പത്തിനൊപ്പം

By Sooraj Surendran .08 02 2019

imran-azhar

 

 

ഒക്‌ലൻഡ്: ഇന്ത്യ ന്യൂസീലൻഡ് രണ്ടാം ടി ട്വൻറിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 20 ഓവറിൽ ൮ വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. 50 റൺസ് നേടിയ ഗ്രാൻഡ്‌ഹോമും, 42 റൺസ് നേടിയ റോസ് ടെയ്‌ലറുമാണ് ഭേദപ്പെട്ട സ്‌കോർ ടീമിന് സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി കൃണാൽ പാണ്ഡ്യ 3 വിക്കറ്റും, ഖലീൽ അഹമ്മദ് 2 വിക്കറ്റും വീഴ്ത്തി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അനായാസം ജയം പിടിച്ചടക്കുകയായിരുന്നു. ൨൯ പന്തിൽ നിന്നും 50 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും, 28 പന്തിൽ നിന്നും 40 റൺസ് നേടിയ ഋഷഭ് പന്തുമാണ് ജയം അനായാസമാക്കിയത്. 3 മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്

OTHER SECTIONS