ഗര്‍ഭിണികള്‍ക്ക് വിമാനയാത്രാ നിര്‍ദ്ദേശം പുറത്തിറക്കി യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം

By praveenprasannan.26 05 2020

imran-azhar

ദുബായ്: ഗര്‍ഭിണികള്‍ക്ക് യുഎഇയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം വിമാനയാത്രാ നിര്‍ദ്ദേശം പുറത്തിറക്കി. ഗര്‍ഭം 27 ആഴ്ച പിന്നിട്ടവര്‍ ഡോക്ടറുടെ യാത്രാനുമതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രയക്ക് മൂന്ന് ദിവസം മുമ്പ് നല്‍കിയ ആരോഗ്യ സര്‍ട്ടിഫിക്കറ്റാണ് ഒപ്പം കരുതേണ്ടത്.വിമാന സമയം അടക്കം 72 മണിക്കൂര്‍ സാധുതയുള്ള സര്‍ട്ടിഫിക്കറ്റ്് ആണ് വേണ്ടത്. വിമാന യാത്ര മൂലം ഗര്‍ഭിണിക്ക് ആരോഗ്യ പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണിത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ നാല് മണിക്കൂറെങ്കിലും മുമ്പ് എത്തണം.

വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയും മറ്റും പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയം എടുക്കുന്നുണ്ട്. ഇതാണ് നാല് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് ആവശ്യപ്പെടാന്‍ കാരണം.

 

 

OTHER SECTIONS