യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ പൗരന് 15 വർഷം തടവ് ശിക്ഷ

By Chithra.03 11 2019

imran-azhar

 

ലണ്ടൻ : യുവതിയെ ബലാത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിക്കുകയും ചെയ്ത ഇന്ത്യ പൗരന് യുകെയിൽ 15 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു. ദിൽജിത്ത് ഗ്രെവാൾ എന്ന ഇന്ത്യക്കാരനാണ് കിഴക്കൻ ലണ്ടനിലെ ഐസൽവർത്ത് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

 

2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി താമസിച്ചിരുന്ന വീട്ടിലെത്തിയ ദിൽജിത്ത് ഇവരെ ബലാത്സംഗം ചെയ്യുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുകയുമായിരുന്നു. ഏകദേശ, രണ്ടര മണിക്കൂറോളം ഇയാൾ യുവതിയെ ഉപദ്രവിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇയാൾ പോയതിന് ശേഷം യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം എന്നീ കുറ്റങ്ങൾക്കാണ് ദിൽജിത്തിന് കോടതി ശിക്ഷ വിധിച്ചത്.

OTHER SECTIONS