അമേരിക്കൻ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

By Sooraj Surendran.12 08 2020

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കയിൽ നവംബർ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും. ഭരണ മികവ് കൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന നേതാവ് എന്നാണ് കമലയെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജോ ബൈഡൻ വിശേഷിപ്പിച്ചത്. ഇരുവരും നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മാർച്ച് 15ന് ജോ ബൈഡൻ തന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഒരു വനിത ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. കമലാ ഹാരിസ് അഭിഭാഷക കൂടിയാണ്. കാൻസര്‍ ഗവേഷക ശ്യാമളാ ഗോപാലിന്‍റെയും ജമേക്കൻ വംശജൻ ഡോണൾ ഹാരിസിന്‍റെയും മകളാണ് കമലാഹാരിസ്.

 

OTHER SECTIONS