പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇ സന്ദര്‍ശിക്കും

By Priya.23 06 2022

imran-azhar

അബുദാബി:പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28 ന് യുഎഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ജര്‍മ്മനിയില്‍ നിന്ന് യുഎഇയില്‍ എത്തുക. അന്തരിച്ച ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും.

 

യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനുള്ള അവസരം പ്രധാനമന്ത്രി ഉപയോഗിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ജൂണ്‍ 28 ന് രാത്രി പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

 

 

OTHER SECTIONS