കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീപിടിച്ചു: 14 പേർ മരിച്ചെന്ന് റിപ്പോർട്ട്

By Sooraj Surendran .23 01 2019

imran-azhar

 

 

മോസ്‌കോ: കെർഷ് കടലിടുക്കിൽ രണ്ട് കപ്പലുകൾക്ക് തീപിടിച്ച് അപകടമുണ്ടായി. അപകടത്തിൽ 14 പേർ മരിച്ചെന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ടാൻസാനിയൻ കപ്പലുകളായ കാൻഡി, മാസ്ട്രോ എന്നീ കപ്പലുകൾക്കാണ് തീപിടിച്ചത്. കപ്പലുകളിൽ നിന്നും ഇന്ധനം മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. കപ്പലുകളിലായി 15 ഇന്ത്യൻ വംശജരായ ജീവനക്കാരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

OTHER SECTIONS