മൈസൂരു സ്വദേശി കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു

By Chithra.01 12 2019

imran-azhar

 

വാഷിംഗ്ടൺ : ഇന്ത്യൻ വിദ്യാർത്ഥി കാലിഫോർണിയയിലെ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു. മൈസൂരു സ്വദേശിയും സാൻ ബർണാർഡിനോസിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ അഭിഷേക് സുധേഷ്‌ ഭട്ട് (25) ആണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.

 

അഭിഷേക് പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ വെച്ചാണ് അഭിഷേകിന് അജ്ഞാതന്റെ വെടിയേറ്റത്. രണ്ട് വർഷം മുൻപാണ് ബിരുദാനന്തര ബിരുദ പഠനത്തിനായി അഭിഷേക് കാലിഫോർണിയയിലേക്ക് പോയത്. പഠനം പൂർത്തിയാകാൻ നാല് മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

മൈസൂരുവിലെ കുവെമ്പുനഗർ സ്വദേശിയാണ് അഭിഷേക്. സാൻ ബർണാർഡിനോസിൽ ശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാൽ അഭിഷേകിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

OTHER SECTIONS