ദിനേശ് കാർത്തിക്ക് ടീമിൽ, പന്തും റായ്ഡുവും പുറത്ത്: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

By Sooraj Surendran .15 04 2019

imran-azhar

 

 

മുംബൈ: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആകാംഷകൾക്കും കണക്കുകൂട്ടലുകൾക്കും വിരാമമിട്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ദിനേശ് കാർത്തിക്ക് ടീമിൽ ഇടം നേടി. ഇതോടെ യുവതാരം ഋഷഭ് പന്തിന്റെ ലോകകപ്പ് സാധ്യതകൾ അവസാനിച്ചു. അമ്പാട്ടി റായ്ഡുവിനും ടീമിൽ ഇടം ലഭിച്ചില്ല. നാലാം നമ്പറിലേക്ക് കെ എൽ രാഹുലും, ഓൾറൗണ്ടർ വിജയ് ശങ്കറും ഇടംപിടിച്ചു. പേസ് ബൗളിങ്ങിന് അനുകൂലമായ ഇംഗ്ലണ്ടിലെ പിച്ചിൽ വിജയ് ശങ്കറിനെ ആറാം ബൗളറായി ഉപയോഗപ്പെടുത്താനാണ് സാധ്യത. പതിവ് പോലെ സ്റ്റംസിന് പിന്നിൽ കഴുകൻ കണ്ണുകളുമായി എം.എസ് ധോണി ഉണ്ടാകും. വിരാട് കോലിയാണ് ടീമിനെ നയിക്കുന്നത്. ഓപ്പണർ ബാറ്റ്സ്‌മാൻ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്റ്റൻ. 2 സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലും, കുൽദീപ് യാദവുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4 ഓൾറൗണ്ടർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവർ പേസ് ബൗളിങ്ങിനെ നയിക്കും.

 

BREAKING: India have named their #CWC19 squad! pic.twitter.com/mMXt5kAG6Y

— Cricket World Cup (@cricketworldcup) 15 April 2019 " target="_blank">

ഇന്ത്യൻ ടീം: വിരാട് കോലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിജയ് ശങ്കർ, എം എസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്ക്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്

OTHER SECTIONS