ഒമാന്‍, പേര്‍ഷ്യന്‍ ഉള്‍ക്കടലുകളില്‍ പടക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

By mathew.22 06 2019

imran-azhar


ന്യൂഡല്‍ഹി: ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും പടക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എന്‍.എസ് ചെന്നൈ, ഐ.എന്‍.എസ് സുനൈന എന്നീ കപ്പലുകള്‍ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ വ്യോമനിരീക്ഷണവും നടത്തും.

ഡിസംബറില്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍-ഇന്ത്യന്‍ മഹാസമുദ്ര മേഖല, ഗള്‍ഫിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു.

 

OTHER SECTIONS