യുഎസിലേയ്ക്ക് മനുഷ്യക്കടത്ത്; ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം;

By Swathi.21 01 2022

imran-azhar

 

 

ടൊറന്റോ: യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം കടുംശൈത്യത്തില്‍പ്പെട്ട് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. യുഎസ് അതിര്‍ത്തിയ്ക്ക് സമീപം എമേഴ്‌സണ്‍ എന്ന പ്രദേശത്തു വെച്ച് കുടുംബം ഹിമപാതത്തില്‍പ്പെട്ടു മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.ഒരു കൈക്കുഞ്ഞ് അടക്കം നാലു പേരാണ് മരിച്ചതെന്നും ഇവര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നതായും മാനിടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. മരണം മനുഷ്യക്കടത്തിനിടെ സംഭവിച്ചതാണെന്നു കരുതുന്നതായും പോലീസ് വ്യക്തമാക്കി.

 

രണ്ട് മുതിര്‍ന്നവരുടെയും ഒരു കൗമാരപ്രായത്തിലുള്ള ആളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അതിര്‍ത്തിയില്‍ കാനഡ ഭാഗത്ത് എമേഴ്‌സണ്‍ പ്രദേശത്തു വെച്ചാണ് കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നതായും ഇവര്‍ യുഎസിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിലായിരുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജെയ്ന്‍ മക്ലാഷി വിവരങ്ങള്‍ പുറത്തു വിട്ടത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ അടക്കമുള്ളവ ഇത് വരെ പുറത്തു വന്നിട്ടില്ല.

 

 

 

OTHER SECTIONS