സാങ്കേതിക തകരാറിനെത്തുടർന്ന് നിതിൻ ഗഡ്കരി യാത്ര ചെയ്യുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

By Chithra.13 08 2019

imran-azhar

 

ന്യൂ ഡൽഹി : സാങ്കേതികത്തകരാർ കാരണം നാഗ്പൂരിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് പുറപ്പെടാൻ നിന്ന വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വിമാനത്തിൽ യാത്രക്കാരനായി ഉണ്ടായിരുന്നു. ഇൻഡിഗോ 6 ഇ 636 വിമാനമാണ് അടിയന്തരമായി റദ്ദാക്കിയത്.

 

വിമാനം റൺവെയിലേക്ക് കയറിയതിനെ ശേഷമാണ് സാങ്കേതികത്തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് ടേക്ക് ഓഫ് റദ്ദാക്കി വിമാനം ടാക്സിവേയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

OTHER SECTIONS