ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചി വിമാനത്താവളത്തിലിറക്കി

By സൂരജ് സുരേന്ദ്രന്‍.02 03 2021

imran-azhar

 

 

ഷാർജയിൽ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി.

 

രാത്രി 1.59 ന് ഷാർജയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ 4.52 നാണ് കറാച്ചിയിലെത്തിയത്.

 

വിമാനത്തിലെ യാത്രക്കാരിലൊരാൾക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

 

വിദഗ്ധ മെഡിക്കൽ സംഘത്തെ വിമാനത്താവളത്തിൽ സജ്ജീകരിച്ചിരുന്നു.

 

അതേസമയം കറാച്ചിയിൽ എത്തും മുൻപ് യാത്രക്കാരൻ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

 

തുടർന്ന് രാവിലെ 8.34 ന് ലക്‌നൗവിലേക്ക് തിരിച്ചു.

 

OTHER SECTIONS