ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 22 പേര്‍ മരിച്ചു

By anju.14 10 2018

imran-azhar


ജക്കാര്‍ത്ത: ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 22 പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.

സുമാത്രയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിലാണ് പ്രളയം നേരിട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ 11 കുട്ടികള്‍ ഒരു ഇസ്ലാമിക്‌സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പ്രളയത്തില്‍ കെട്ടിടം തകര്‍ന്നാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.

സെപ്റ്റംബര്‍ 28 മുതല്‍ പ്രകൃതിദുരന്തങ്ങള്‍ തുടരുന്ന ഇന്തൊനീഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനും മേലെയാണ്. അയ്യായിരത്തോളം ആളുകളെ കാണാതായതായാണ് ഔദ്യോഗിക വിവരം.

 

OTHER SECTIONS