11 ദിവസം പ്രായമായ പെണ്‍കുഞ്ഞ് ശ്വാസ നാളത്തില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചു

By Anju N P.23 09 2018

imran-azhar


കൊല്ലം: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.

 

ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനക്കമറ്റനിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുമുന്‍പേ മരിച്ചിരുന്നു. ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

OTHER SECTIONS