കോവിഡ് പടര്‍ത്താന്‍ ആഹ്വാനം ചെയ്ത ടെക്കിക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് കര്‍ണാടക പൊലീസ്

By online desk .27 05 2020

imran-azhar

 

 

ബെംഗളൂരു: പരസ്യമായി തുമ്മി ബോധപൂര്‍വം കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ് (25)ന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.മുജീബിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കേസ് ഡയറിയിലാണ് മുജീബിന്റെ തീവ്രവാദ ബന്ധത്തിന്റെ തെളിവുകള്‍ സമര്‍പ്പിച്ചത്.

കേസ്ഡയറി പരിശോധിച്ച ജസ്റ്റിസ് കെ.എസ്. മുഡ്ഗല്‍ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു. മൗലികാവകാശത്തെക്കാള്‍ ഇന്ത്യയുടെ പരമാധികാരം, സാഹോദര്യം, സമഗ്രത എന്നിവയ്ക്കാണ് മുന്‍ഗണനയെന്ന് ജസ്റ്റിസ് പരാമര്‍ശിച്ചു.മുജീബിനെതിരെയുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന്‍ പോലും അന്വേഷണത്തില്‍ പങ്കെടുത്തതായി കോടതി നിരീക്ഷിച്ചു.

 

OTHER SECTIONS