ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നു; പരസ്പരം പുറത്താക്കി നേതാക്കൾ

By സൂരജ് സുരേന്ദ്രന്‍.25 07 2021

imran-azhar

 

 

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു.

 

അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു.

 

പിഎസ്‌സി സീറ്റ് വില്‍പന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇടയിൽ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു.

 

ഇത് സംഘർഷത്തിൽ കലാശിച്ചു. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

 

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതു മുതല്‍ ഐ.എന്‍.എല്ലില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തിരുന്നു.

 

മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രി നോക്കി നിൽക്കവെയായിരുന്നു പ്രവർത്തകരുടെ അഴിഞ്ഞാട്ടം.

 

കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്.

 

മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.

 

OTHER SECTIONS