അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഓഗസ്റ്റ് 31 വരെ അനുമതിയില്ല

By Sooraj Surendran .31 07 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 31വരെ നീട്ടി. അതേസമയം ഈ ഉത്തരവ് അനുവാദം ലഭിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ പറയുന്നു. കഴിഞ്ഞ മാർച്ച് 22 മുതലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര വിമാന സർവീസുകളുടെ നിരോധനം നീട്ടിയെങ്കിലും വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ബബിള്‍സ് സര്‍വീസുകള്‍ രാജ്യം അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ് രാജ്യങ്ങളെ ഉൾപ്പെടുത്തും. തുടർന്ന് യുകെ, കാനഡ എന്നീ രാജ്യങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഈ സംരംഭത്തില്‍ പങ്കാളികളാക്കുമെന്നാണ് സൂചന.

 

OTHER SECTIONS