ഒമിക്രോൺ സംശയം; തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ്

By vidya.03 12 2021

imran-azhar

 

ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഒമിക്രോൺ ആണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ അറിയിച്ചു.

 

എന്നാൽ ഇവ ഒമിക്രോൺ കേസുകളാണെന്ന റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ നിഷേധിച്ചു.
യാത്രക്കാരിൽ ഒരാൾ സിംഗപ്പൂരിൽ നിന്നും, മറ്റൊരാൾ കുടുംബത്തോടൊപ്പം യു കെയിൽ നിന്നുമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു.

 

രാവിലെ മൂന്നരയ്ക്കാണ് സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാരൻ തിരുച്ചിറപ്പള്ളിയിൽ എത്തിയത്. കൊവിഡ് സ്ഥിരീകരിച്ച ഇയാളെ നിരീക്ഷണത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

 

OTHER SECTIONS