INTERNATIONAL

ഐപിഎല്ലിൽ ഇന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും; സാധ്യത ടീം നോക്കാം

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കെ.എൽ രാഹുലിന്റെ കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. രാത്രി 7:30 മുതൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടപ്പോൾ, ബാംഗ്ലൂർ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ദേവദത്ത് പറ്റിക്കലാണ് ആർസിബിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അന്തരിച്ചു

വിഖ്യാതമായ ബ്രിട്ടീഷ് പത്രപ്രവർത്തനും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സർ ഹാ​ര​ള്‍​ഡ് എ​വാ​ന്‍​സ് അന്തരിച്ചു. 92 വയസായിരുന്നു. ന്യൂയോർക്കിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയയായ റോയിട്ടേഴ്സിൽ എഡിറ്റർ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 70 വർഷമായി പത്രപ്രവര്‍ത്തരംഗത്തുള്ള ഇദ്ദേഹം അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ജീവാത്മാവായിരുന്നു. പതിനാലു വർഷത്തോളം സൺഡേ ടിംസിൽ എഡിറ്റർ ആയിരുന്നു ശേഷം ടൈംസ് ഓഫ് ലണ്ടന്റെ എഡിറ്ററായെങ്കിലും ഉ​ട​മ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചു​മ​ത​ല​യൊ​ഴി​ഞ്ഞു. ദ ​അ​മേ​രി​ക്ക​ന്‍ സെ​ന്‍​ച്വ​റി, ദേ ​മേ​ഡ് അ​മേ​രി​ക്ക, എ​ഡി​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് റൈ​റ്റേ​ഴ്‌​സ്, എ​സ്സ​ന്‍​ഷ്യ​ല്‍ ഇം​ഗ്ലീ​ഷ് ഫോ​ര്‍ ജേ​ണ​ലി​സ്‌​റ്റ്‌​സ്, എ​ഡി​റ്റിം​ഗ് ആ​ന്‍​ഡ് ഡി​സൈ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ഴു​തി.

തെരഞ്ഞെടുപ്പിൽ തോറ്റാലും ചിലപ്പോൾ അധികാര കൈമാറ്റമുണ്ടാകില്ല ; ട്രംപ്

അമേരിക്കയിൽ വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റാൽ യു എസിൽ സുഗമമായ ഒരു അധികാര കൈമാറ്റമുണ്ടാകുകയില്ല എന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് അധികാരം കൈമാറില്ലെന്ന ധ്വനിയിൽ സംസാരിച്ചത് എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ട്രംപിന്റെ മറുപടി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രംപ് തെരഞ്ഞെടുപ്പ് രീതിയെ നിരന്തരമായി വിമർശിക്കുന്നുണ്ട് . മെയിൽ ബാലറ്റുകൾക്കെതിരെയാണ് അദ്ദേഹം പ്രധാനമായും ആരോപണം ഉന്നയിക്കുന്നത് കൂടാതെ കോവിഡ് സമയത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് പറയുന്നു

'ഹിറ്റ് മാൻ' നിറഞ്ഞാടി (80); മുംബൈക്ക് കൂറ്റൻ സ്‌കോർ, കൊൽക്കത്തയ്ക്ക് വിജയലക്ഷ്യം 196 റൺസ്

അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയലക്ഷ്യം 196 റൺസ്. നിശ്ചിത ഓവറിൽ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെയും, സൂര്യകുമാർ യാദവിന്റെയും മികച്ച പ്രകടനമാണ് മുംബൈക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. രോഹിത് 54 പന്തിൽ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 80 റൺസാണ് നേടിയത്. സൂര്യകുമാർ യാദവ് 28 പന്തിൽ 6 ബൗണ്ടറിയും 1 സിക്സുമടക്കം 47 റൺസും നേടി. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായെങ്കിലും മുംബൈ തിരിച്ചുവരികയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി.

സൂര്യകുമാറും, ഡികോക്കും പുറത്ത്; രോഹിത്തിന് അർദ്ധസെഞ്ചുറി (51*), 100 കടന്ന് മുംബൈ MI 105/2 (12) LIVE

അബുദാബി: ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തുടക്കം ഗംഭീരമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ഓപ്പണർ ക്വിന്റൺ ഡികോക്കിനെ (1) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ രോഹിത് ശർമയും (51*), സൂര്യകുമാർ യാദവും (47) ചേർന്ന് മുംബൈക്ക് മികച്ച തുടക്കം സമ്മാനിച്ചു. റണ്ണൗട്ടിലൂടെയാണ് സൂര്യകുമാർ യാദവ് പുറത്തായത്. 12 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എന്ന നിലയിലാണ് മുംബൈ. രോഹിത്തിനൊപ്പം സൗരഭ് തിവാരിയാണ് ക്രീസിൽ. ശിവം മാവിയാണ് കൊൽക്കത്തയ്ക്കായി ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്.

കന്നി അങ്കത്തിനൊരുങ്ങി കൊൽക്കത്ത: ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ കന്നി അങ്കത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്ത പ്ലെയിങ് ഇലവൻ: സുനിൽ നരെയ്ൻ, ശുഭമാൻ ഗിൽ, നിതീഷ് റാണ, ഇയോൻ മോർഗൻ, ആന്ദ്രേ റസൽ, ദിനേശ് കാർത്തിക്, നിഖിൽ നായിക്, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ്, സന്ദീപ് വാര്യർ, ശിവം മാവി മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ: രോഹിത് ശർമ്മ, ക്വിന്റൺ ഡികോക്ക്, സൂര്യ കുമാർ യാദവ്, സൗരഭ് തിവാരി, കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, ജെയിംസ് പാറ്റിൻസൺ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

കോവിഡ് വ്യാപനം ; ഇന്ത്യയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സൗദിയിൽ താമസമാക്കിയ മലയാളികൾക്കും അവധിക്ക് നാട്ടിൽ വന്നു മടങ്ങാനിരിക്കുന്ന മലയാളികൾക്കും ഇത് വലിയ തിരിച്ചടിയാകും 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്.

ഒരു രാജ്യവുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ല ; ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്

ഒരു രാജയുമായും യുദ്ധത്തിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി പലതരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ചൈന ഒരിക്കലും ആധിപത്യമോ അതിർത്തി വിപുലീകരണമോ , സ്വാധീന മേഖലകളോ തേടിയിട്ടില്ല. ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനക്ക് യാതൊരുവിധ ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അഭിപ്രയ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്.

Show More