സ്വർണക്കടത്ത്: ചോദ്യം ചെയ്യൽ 3 മണിക്കൂർ പിന്നിട്ടു, ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ

By Web Desk.14 07 2020

imran-azhar

 

 

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ തന്നെയാണ് ശിവശങ്കർ തുടരുന്നത്. സ്വർണക്കടത്തിൽ ശിവശങ്കർ ഏതെങ്കിലും വിധേന ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ചാകും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. സ്വർണക്കടത്തിൽ ആദ്യം മുതൽക്കേ ശിവശങ്കറിനെതിരെ ആരോപണം ഉയരുന്നുണ്ടായിരുന്നു. മാത്രമല്ല കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന്റെയും, സരിത്തിന്റെയും കോൾ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്. സരിത്ത് പലതവണ ശിവശങ്കറിനെ വിളിച്ചിരുന്നതായും ഈ ലിസ്റ്റിൽ നിന്നും വ്യക്തമാണ്. ഇത് സംബന്ധിച്ചും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് മുൻപായി വൈകിട്ട് അഞ്ച് മണിയോടെ കസ്റ്റംസ് അസി. കമ്മീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തി ശിവശങ്കറിനെ പൂജപ്പുരയിലെ ഫ്ളാറ്റിലെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്.

 

OTHER SECTIONS