അച്ഛന്റെ മരണം ആഗ്രഹിച്ച ആ നേതാവ് ? പത്മജ കലാകൗമുദിയോട് ആ കഥ പറയുന്നു

By Dipin Manathavadi.05 Jul, 2018

imran-azhar


ഇന്ന് കെ കരുണാകരന്റെ ജന്മശതാബ്ദി.പിതാവിന്റെ നൂറാം ജന്മദിനത്തില്‍ അച്ഛന്റെ ഓര്‍മകള്‍ മകള്‍ പത്മജ കലാകൗമുദിയോട് പങ്കുവക്കുന്നു.

 

അപകടത്തില്‍പ്പെട്ട് കരുണാകരന്‍ മരണപ്പെടുമെന്ന പ്രചരണം വ്യാപകമായി പുറത്ത് നടന്നിരുന്നു. പാര്‍ട്ടിയില്‍ അച്ഛന്റെ എതിരാളികള്‍ മാത്രമല്ല കൂടെ നിന്നവരും ഇനി കരുണാകരന്‍ ആരോഗ്യവാനായി മടങ്ങി വരില്ലെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നെന്ന് ആ ഘട്ടത്തില്‍ തോന്നിയിരുന്നെന്ന് പത്മജ പറയുന്നു. അച്ഛനെ കാണാനായി ആശുപത്രിയില്‍ എത്തിയ, അച്ഛന്‍ ഏറ്റവും വാത്സല്യത്തോടെ കൂടെ കൊണ്ടുനടന്നിരുന്ന ഒരു നേതാവിന്റെയെല്ലാം പ്രതികരണങ്ങളാണ് അത്തരത്തില്‍ ചിന്തിപ്പിച്ചത്. ഈ നേതാവ് (പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല) വരാന്തയില്‍ നിന്ന് കൂടെയുള്ളവരോട് വെടി തീര്‍ന്നോയെന്ന് ചോദിക്കുന്നത് ഭര്‍ത്താവ് കേള്‍ക്കാന്‍ ഇടയായി. എന്നാല്‍ അദ്ദേഹം അത് അച്ഛനോട് പറഞ്ഞില്ല. പക്ഷേ ഇവരെയെല്ലാം സൂക്ഷിക്കണമെന്ന ഒരു മുന്നറിയിപ്പ് അദ്ദേഹം നല്‍കിയിരുന്നു. പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചേക്കാവുന്ന അപകടത്തിന്റെ മുന്നറിയിപ്പായിരുന്നു അതെന്ന് അപ്പോള്‍ തോന്നിയില്ല.

 


ഡോ. വല്യാത്താന്‍െ നേതൃത്വത്തില്‍ ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ അച്ഛനെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. അമേരിക്കയില്‍ തുടര്‍ ചികിത്സക്ക് പോയ സമയത്ത് ശ്രീ ചിത്രയില്‍ നിന്നും നല്‍കിയ ഡിസ്ചാര്‍ജ് സമ്മറി കണ്ട ്‌വിടുത്തെ ഡോക്ടര്‍മാര്‍ അച്ഛന് ലഭിച്ച് ചികിത്സയുടെ നിരലവാരത്തെ ശ്‌ളാഘിച്ചിരുന്നു. ഓപ്പറേഷനായി നെഞ്ചിന്റെ വലിയൊരു ഭാഗം തുറന്നിരുന്നു. ഇതിന്റെ ഭാഗമായി അച്ഛന് അസഹനീയമായ വേദനയുണ്ടായിരുന്നു.

 

ആശുപത്രിയില്‍ കിടന്നിരുന്ന കാലത്ത് കടുത്ത വേദനയും ഒപ്പം നിന്നിരുന്ന പ്രിയപ്പെട്ടവര്‍ ശത്രുപക്ഷത്ത് നിന്ന് ആക്രമിച്ചതും അച്ഛനെ തളര്‍ത്തിയിരുന്നു. ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലെന്ന് പോലും അച്ഛന്‍ വിശ്വസിച്ചു. ' എന്നെയൊന്ന് കൊന്നുതരുമോ' യെന്ന് പോലും ചോദിക്കുന്ന അച്ഛന്റെ നിസ്സഹായതയില്‍ പലപ്പോഴും കരച്ചില്‍ വന്നിട്ടുണ്ട്.

 

ഈയൊരു ഘട്ടം തരണം ചെയ്തില്ലെങ്കില്‍ കരുണാകരന്‍ എന്ന കരുത്തനായ നേതാവ് പരാജയപ്പെടുമെന്ന് തോന്നി. ഈ സമയത്താണ് വയലാര്‍ജി അച്ഛനെ കാണാനായി ആശുപത്രിയില്‍ എത്തുന്നത്.വയലാര്‍ജിയാണ് അച്ഛനെ അമേരിക്കയില്‍ ചികിത്സക്ക് കൊണ്ടുപോകാന്‍ ആദ്യമായി ഉപദേശിക്കുന്നത്. ഇനിയെന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു വയലാര്‍ജിയുടെ നിര്‍ദേശം വരുന്നത്.

 

ദിപിന്‍ മാനന്തവാടി പത്മജ വേണുഗോപാലുമായി നടത്തിയ അഭുമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലക്കം കലാകൗമുദി വാരികയില്‍)

 

 

 

OTHER SECTIONS