ചെന്നൈ സൂപ്പർ കിംഗ്സിനു തിരിച്ചടി; ഓൾറൗണ്ടർ ബാറ്റ്സ്മാൻ സാം കറൻ കളിച്ചേക്കില്ല

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ മത്സരങ്ങളുടെ രണ്ടാം പാദത്തിനൊരുങ്ങുകയാണ് ടീമുകൾ. ഇപ്പോഴിതാ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. രണ്ടാം പാദത്തിൽ ഓൾറൗണ്ടർ ബാറ്റ്സ്മാൻ സാം കറൻ കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

 

സാം കരന്റെ ക്വാറന്റീൻ കാലാവധി 19 ആം തീയതിയും അവസാനിക്കാത്ത സാഹചര്യത്തിലാണ് താരം രണ്ടാം പാദത്തിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം കരീബിയൻ പ്രീമിയർ ലീഗിനിടെ പരുക്കേറ്റ ഫാഫ് ഡുപ്ലെസിസ് ആദ്യ മത്സരത്തിൽ തന്നെ കളിക്കുമെന്നും സൂചനയുണ്ട്.

 

അതേസമയം രണ്ടാം പാദത്തിന് മുന്നോടിയായി ബിസിസിഐ 30,000 ആർടിപിസിആർ പരിശോധനകളാണ് നടത്തുക. 100 പേരടങ്ങുന്ന മെഡിക്കൽ സംഘവും ഐപിഎല്ലിൽ ഉണ്ടാകും. ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.

 

ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

 

OTHER SECTIONS