ഫൈനലിൽ തകർത്തടിച്ച് ഡുപ്ലെസിസ്; കൊൽക്കത്തയ്‌ക്കെതിരെ ചെന്നൈക്ക് കൂറ്റൻ സ്‌കോർ

By സൂരജ് സുരേന്ദ്രന്‍.15 10 2021

imran-azhar

 

 

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് നേടിയത്.

 

ഫൈനൽ പോരാട്ടത്തിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഫാഫ് ഡുപ്ലെസിസിന്റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ മികച്ച ടോട്ടൽ നേടിയത്. 59 പന്തുകൾ നേരിട്ട ഡുപ്ലെസിസ് 7 ബൗണ്ടറിയും 3 സിക്സറുമടക്കം 86 റൺസാണ് നേടിയത്.

 

നിർണായക മത്സരത്തിൽ ചെന്നൈ ബാറ്റ്സ്മാന്മാർ മികവ് പുലർത്തി. ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മൊയീൻ അലി (20 പന്തിൽ 37) എന്നിവർ ചെന്നൈ സ്കോറിങ്ങിന് വേഗം കൂട്ടി.

 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോര്‍ 192-ല്‍ എത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.

 

കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ എറിഞ്ഞ സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാല് ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്‍ 56 റണ്‍സ് വഴങ്ങി.

 

OTHER SECTIONS