ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി ഐപിഎസുകാരന്‍

By mathew.24 06 2019

imran-azhar

ലക്‌നൗ: രാജ്യവും സമൂഹമാധ്യമങ്ങളും അഭിനന്ദിക്കുകയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മ്മയാണ് ഇപ്പോള്‍ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിനാണ് ഉദ്യോഗസ്ഥനു കയ്യടി. പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ അജയ്പാല്‍ ഐപിഎസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണു പ്രതി പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലുകളില്‍ തുടരെ ഇദ്ദേഹം വെടിയുതിര്‍ത്തു. മൂന്നു റൗണ്ട് വെടിയുതിര്‍ത്തെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിലൂടെ പിടുകൂടിയ പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞദിവസമാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്.
കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്.

OTHER SECTIONS