'ഞങ്ങൾ തിര നിറച്ച് തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ യുദ്ധ ഭീഷണിയുമായി യുഎസ്

By Online Desk .16 09 2019

imran-azhar

 

 

ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍ ഇല്ലെന്നും ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും യുഎസ് ആരോപിച്ചു. ലോകത്തിന്റെ ഊര്‍ജ്ജവിതരണം അസ്ഥിരമാക്കാനാണ് ഇറാന്‍ ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തരുന്ന സൂചനയെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ ആരോപിച്ചു. ഞങ്ങള്‍ യുദ്ധത്തിന് തയാറായി നില്ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സൗദി വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങളെന്നും ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

 

ഇതോടെ അമേരിക്കന്‍ സൈനിക ഇടപെടലുണ്ടാകുമെന്നത് ഉറപ്പായി. അതേസമയം യുഎസ് ആരോപണങ്ങള്‍ തള്ളി ഇറാന്‍ രംഗത്തെത്തി. അര്‍ഥമില്ലാത്ത ആരോപണങ്ങളാണ് യുഎസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. തങ്ങളെ ആക്രമിക്കാന്‍ പഴുത് തേടുകയാണ് അമേരിക്കയെന്നു ഇറാന്‍ വിദേശമന്ത്രാലയ വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി. ഇറാനെ സമര്‍ദ്ദത്തിലാക്കാനാണ് യുഎസ് ശ്രമം. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ അവര്‍ നുണ ആയുധമാക്കുന്നു മൂസവി പറഞ്ഞു. തങ്ങള്‍ക്കെതിരെ യുദ്ധത്തിനുള്ള ശ്രമമാണിതെങ്കില്‍ ഇറാന്‍ പൂര്‍ണാമായി അതിന് തയ്യാറാണെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദി പ്രതികരിച്ചു.

 

 

OTHER SECTIONS