ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി; സംഭവം ഇറാനിൽ

By സൂരജ് സുരേന്ദ്രൻ .24 02 2021

imran-azhar

 

 

ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മൃതദേഹം തൂക്കിലേറ്റുകയായിരുന്നു.

 

ഭർത്താവിനെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റാൻ വിധിക്കപ്പെട്ട സഹ്‌റ ഇസ്മയിൽ എന്ന യുവതിയുടെ മൃതദേഹമാണ് നിയമ നടപടികളുടെ ഭാഗമായാണ് തൂക്കിലേറ്റിയത്.

 

ശരിയത്ത് നിയമമായ ക്വിസാസ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ശിക്ഷ നടത്തിപ്പിൽ പങ്കാളിയാകാൻ അവകാശമുണ്ട്.

 

സഹ്‌റയുടെ ഭർതൃമാതാവിന് ഇതിനുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനാണ് മൃതദേഹം തൂക്കിലേറ്റിയത്.

 

മകളോടും തന്നോടുമുള്ള ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സഹ്‌റ കൊലപാതകം നടത്തിയത്.

 

OTHER SECTIONS