ട്രംപിന് സദ്ദാം ഹുസൈന്റെ വിധിയുണ്ടാകും; ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി

By Sooraj S.22 09 2018

imran-azhar

 

 

ദുബായ്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാനെതിരെ യു എസ് ഏറ്റുമുട്ടലിന് ഒരുങ്ങുകയാണെങ്കിൽ സദ്ദാം ഹുസൈന്റെ വിധി ഉണ്ടാകുമെന്ന് ഹസൻ റൂഹാനി പ്രതികരിച്ചു. ഇറാന്റെ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഗൾഫ് മേഖലയിൽ യുഎസ് സൈന്യത്തെ വിന്യസിച്ചിരുന്നു. ഇറാൻ ഇറാഖുമായി യുദ്ധം ആരംഭിച്ചിരുന്നു. ഗൾഫ് സമുദ്ര മേഖലകളിൽ ഇറാൻ നാവികശക്തിയും പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് ഇറാനുമായുള്ള ആണവ കരാറിൽ നിന്നും പിന്മാറിയത്. യുഎസിനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ആവശ്യമെങ്കിൽ ഗൾഫ് മേഖലയിലൂടെയുള്ള മറ്റു രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയും തടയും. ഇതിന് ആയുധപ്രയോഗത്തിനും മടിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.

OTHER SECTIONS